പ്രണയം , വിരഹം പിന്നെ ഓര്‍മകളും ...
ശോകാര്‍ദ്ര രാഗം പാടുന്നു ,
ഭാവാര്‍ദ്ര താളം തേടുന്നു ,
മരുഭൂവിലേതോ പിടയുന്ന ജീവന്‍ ..
നുറുങ്ങുന്നുവോ തേങ്ങുന്നുവോ
ഒരു തുള്ളി സ്നേഹം നുകരാന്‍ കൊതിക്കുന്നുവോ
മുറിവേറ്റു വിങ്ങും ഹൃദയം തുടിക്കുന്നുവോ .......
എന്നും നമുക്കായ്, ഞാന്‍ കാണും സ്വപ്നം ,
നീയും നിലാവും ഞാനും കിനാവും,
ഒന്നിച്ചു ചേരും സ്വര്‍ഗസൌന്ദര്യം ,
എന്നില്‍ നിനക്കായ് മിടിക്കുന്ന ഹൃദയം ...
നീയെന്‍റെ താകും ഞാന്‍ നിന്നിലലിയും .....
അകലാന്‍ ഒരുങ്ങിയ പ്രണയമേ
നിന്നെ തിരികെ വിളിക്കാന്‍ ഞാന്‍ വെമ്പി നിന്നു..
പ്രണയം മുഴുവനും ഉള്ളിലൊതുക്കി നീ
ദുഖത്തിന്‍ പാലാഴി എനിക്ക് തന്നു
ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാന്‍
പടികടന്നങ്ങു മറഞ്ഞു പൊയ്..
ശോകാര്‍ദ്ര രാഗത്തില്‍ ആണ്ടുപോയി ..
ഇലകള്‍ കൊഴിഞ്ഞു ..
വസന്തം മറഞ്ഞു ..
നിന്നോര്‍മ്മ മാത്രം എന്നിലെരിയുന്നു ..
ആ കനല്‍ വഴിയില്‍ ഞാന്‍ മൂകമുരുകുന്നു ..
അഴലിന്‍ തടാകക്കരയില്‍ സന്ധ്യവിടരുന്നു ...
ഭാവാര്‍ദ്ര താളം തേടുന്നു ,
മരുഭൂവിലേതോ പിടയുന്ന ജീവന്‍ ..
നുറുങ്ങുന്നുവോ തേങ്ങുന്നുവോ
ഒരു തുള്ളി സ്നേഹം നുകരാന്‍ കൊതിക്കുന്നുവോ
മുറിവേറ്റു വിങ്ങും ഹൃദയം തുടിക്കുന്നുവോ .......