Tuesday, November 15, 2011

in the rain.....

                                                                ഈ മഴയത്ത്.......






ജലബിന്ദുക്കള്‍ പൊഴിയുന്നു 
വാനം കണ്ണീരൊഴുക്കുന്നു 
കര്‍ണ്ണങ്ങളില്‍ ശ്രീ രാഗം മുഴങ്ങവേ 
എന്‍ ഓര്‍മ്മച്ചെപ്പ് തുറന്നു ;
എന്‍ മനമാകെ നിന്‍ ഗന്ധം നിറഞ്ഞു.
ഞാന്‍ അതിന്‍ കുളിര്മയെ വാരിപ്പുണര്‍ന്നു ..


നിന്‍റെ സൗന്ദര്യം നിറഞ്ഞു ,
ഉള്ളില്‍ ഞാന്‍ നിന്‍റെ തലോടല്‍ അറിഞ്ഞു .
ഭൂതകാലത്തിന്‍റെ നഷ്ടസൗന്ദര്യവും 
പോയകാലത്തിന്‍റെ നഷ്ടപ്രതാപവും 
മാഞ്ഞു പോയൊരു സുന്ദരസ്വപ്നവും 
അനുഭൂതിയായി ഞാനറിഞ്ഞു 


ആഹ്ലാദവീചികള്‍  തഴുകിമയക്കുന്ന 
മായാലോകത്ത് നിന്ന്;
എല്ലാം മറന്നു ഞാന്‍ നിന്നു.....




മഴ തോര്‍ന്നു .... എന്‍ മനസ്സും ...


 മായാ വിപഞ്ചിക മുറിഞ്ഞു,
സ്വര്‍ഗസംഗീതം നിലച്ചു ,
യഥാര്‍ത്ഥ്യത്തിന്‍റെ മുള്ളുകള്‍ വീണ്ടും 
എന്‍റെ ഹൃദയതിലാഴ്ന്നു ..


ദുഖത്തിന്‍ ആഴിയില്‍ ആണ്ടു പോകുമ്പോഴും 
മധുരമാം ഓര്‍മ്മകള്‍ അയവിറക്കുമ്പോഴും 
എന്നത്മാവ് മന്ത്രിച്ചു ...


കാലയവനികയിലേക്ക് മടങ്ങാതിരുന്നെങ്കില്‍ ...
എല്ലാം മറക്കാന്‍ കഴിഞ്ഞെങ്കില്‍ ...
ഈ മഴ പെയ്യാതിരുന്നെങ്കില്‍ ....    


3 comments:

Jen said...

gud one yaar.....keep writing.:)

Ren said...

gud work bro!!

An Aesthete's universe said...

thanks dearsssssss... .. need ur suppoort.. do share n point out wat u feell...