രാത്രി ...
സന്ധ്യയുടെ കോലാഹലങ്ങളൊഴിഞ്ഞു
എൻറെ സുന്ദരിയെൻനേർക്കണഞ്ഞു ,
വെള്ളരിപല്ലുകൾ കാണെ ചിരിക്കുന്ന ,
മിന്നുന്ന താരങ്ങൾ മുടിയിൽ ചൂടുന്ന ,
പെണ്ണിവൾ , എന്റെ നിശീഥിനി ...
ഇരുൾ വീണടഞ്ഞ ഭൂമിയുടെ പകുതി യിവൾ
വെയിലേറ്റു വാടിയ മണ്ണിൻറെ കുളിരിവൾ ,
അലസമാം കാമത്തിനിക്കിളികൂട്ടുന്ന,
കണിശമാം പകലിനെ തള്ളിയകറ്റുന്ന
കുസൃതി , ഇവളെന്റെ തോഴി .
കൂമ്പിയടയുന്ന കണ്ണുകൾ നീ കണ്ടു ..
ഇരുളിൻറെ കംബടം പുതച്ചു ..പിന്നെ ,
എൻ ഉടലോടു പറ്റിക്കിടന്നു ,
തളരുന്ന തനുവിനെ വാരിപ്പുണർന്നു ,
നിൻറെ കുളിരിൽ സുഖമെന്തെന്നറിഞ്ഞു.
..................................................................................
ഞെട്ടിയുണർന്നു ഞാൻ, പുലരിയുടെ ചൂരലേറ്റ-
റിയാതെ നിന്നെ തിരഞ്ഞു ...
നിൻ കരവലയത്തിൻറെ കുളിരിനായി എൻ മനം
തുടുതുടെ തുടിതുടിച്ചു ..
യുക്തിയുണർന്നു.....
പിന്നാലെ ,
ഒരു ദുഃഖ മന്ദഹാസവും ...
അർത്ഥമില്ലാത്ത നെടുവീർപ്പുമായി
ഞാൻ മൂരിനിവർന്നെണീറ്റു ......
സന്ധ്യയുടെ കോലാഹലങ്ങളൊഴിഞ്ഞു
എൻറെ സുന്ദരിയെൻനേർക്കണഞ്ഞു ,
വെള്ളരിപല്ലുകൾ കാണെ ചിരിക്കുന്ന ,
മിന്നുന്ന താരങ്ങൾ മുടിയിൽ ചൂടുന്ന ,
പെണ്ണിവൾ , എന്റെ നിശീഥിനി ...
ഇരുൾ വീണടഞ്ഞ ഭൂമിയുടെ പകുതി യിവൾ
വെയിലേറ്റു വാടിയ മണ്ണിൻറെ കുളിരിവൾ ,
അലസമാം കാമത്തിനിക്കിളികൂട്ടുന്ന,
കണിശമാം പകലിനെ തള്ളിയകറ്റുന്ന
കുസൃതി , ഇവളെന്റെ തോഴി .
കൂമ്പിയടയുന്ന കണ്ണുകൾ നീ കണ്ടു ..
ഇരുളിൻറെ കംബടം പുതച്ചു ..പിന്നെ ,
എൻ ഉടലോടു പറ്റിക്കിടന്നു ,
തളരുന്ന തനുവിനെ വാരിപ്പുണർന്നു ,
നിൻറെ കുളിരിൽ സുഖമെന്തെന്നറിഞ്ഞു.
..................................................................................
ഞെട്ടിയുണർന്നു ഞാൻ, പുലരിയുടെ ചൂരലേറ്റ-
റിയാതെ നിന്നെ തിരഞ്ഞു ...
നിൻ കരവലയത്തിൻറെ കുളിരിനായി എൻ മനം
തുടുതുടെ തുടിതുടിച്ചു ..
യുക്തിയുണർന്നു.....
പിന്നാലെ ,
ഒരു ദുഃഖ മന്ദഹാസവും ...
അർത്ഥമില്ലാത്ത നെടുവീർപ്പുമായി
ഞാൻ മൂരിനിവർന്നെണീറ്റു ......
1 comment:
Nice one da :)
Post a Comment