Tuesday, July 3, 2012

nothing but...

"understanding is just misunderstanding the falsehood....
love is just hating the vestigial..
mistake is just righteous blind decisions..
desperation is finding someones delight..."

nothing is wrong, nothing is right
nothing is worth this goddamn fight,
fear is right, might is right,
nothing comes free, you pay your price...

values dont exist, if they dont persist.
heart is all you can talk,
mind is all u can have..
brain is all u can think.

breakout of your shell,
start from where you fell,
there's no need to fight,
and dont be polite..
for you need to start in  a different light...

life may be all but  chaos.. life may seem all but pain.
dont halt, dont look back..just believe, and move on..
for life is all but about moving on...

Sunday, January 29, 2012

പ്രണയം , വിരഹം പിന്നെ ഓര്‍മകളും ...

പ്രണയം , വിരഹം  പിന്നെ ഓര്‍മകളും ...ശോകാര്‍ദ്ര രാഗം  പാടുന്നു ,
ഭാവാര്‍ദ്ര താളം തേടുന്നു ,
മരുഭൂവിലേതോ പിടയുന്ന ജീവന്‍ ..
നുറുങ്ങുന്നുവോ തേങ്ങുന്നുവോ 
ഒരു തുള്ളി സ്നേഹം നുകരാന്‍ കൊതിക്കുന്നുവോ 
മുറിവേറ്റു വിങ്ങും ഹൃദയം തുടിക്കുന്നുവോ .......


എന്നും നമുക്കായ്, ഞാന്‍ കാണും സ്വപ്നം ,
നീയും നിലാവും  ഞാനും കിനാവും,
ഒന്നിച്ചു ചേരും സ്വര്‍ഗസൌന്ദര്യം ,
എന്നില്‍ നിനക്കായ് മിടിക്കുന്ന ഹൃദയം ...

നീയെന്‍റെ താകും ഞാന്‍ നിന്നിലലിയും .....


അകലാന്‍ ഒരുങ്ങിയ പ്രണയമേ 
നിന്നെ തിരികെ വിളിക്കാന്‍ ഞാന്‍ വെമ്പി നിന്നു..
പ്രണയം മുഴുവനും ഉള്ളിലൊതുക്കി നീ 
ദുഖത്തിന്‍ പാലാഴി എനിക്ക് തന്നു 
ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാന്‍ 
പടികടന്നങ്ങു മറഞ്ഞു പൊയ്..
ശോകാര്‍ദ്ര രാഗത്തില്‍ ആണ്ടുപോയി ..

ഇലകള്‍ കൊഴിഞ്ഞു ..
വസന്തം മറഞ്ഞു ..
നിന്നോര്‍മ്മ മാത്രം എന്നിലെരിയുന്നു ..
ആ കനല്‍ വഴിയില്‍ ഞാന്‍ മൂകമുരുകുന്നു ..
അഴലിന്‍ തടാകക്കരയില്‍ സന്ധ്യവിടരുന്നു ...

ശോകാര്‍ദ്ര രാഗം  പാടുന്നു ,
ഭാവാര്‍ദ്ര താളം തേടുന്നു ,
മരുഭൂവിലേതോ പിടയുന്ന ജീവന്‍ ..
നുറുങ്ങുന്നുവോ തേങ്ങുന്നുവോ
ഒരു തുള്ളി സ്നേഹം നുകരാന്‍ കൊതിക്കുന്നുവോ
മുറിവേറ്റു വിങ്ങും ഹൃദയം തുടിക്കുന്നുവോ .......